അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിൽ പെരുമ്പ ജി.എം.യു.പി.സ്ക്കൂളിലെ കുട്ടികൾ ലഹരിക്കെതിരായി നൃത്തശില്പം അവതരിപ്പിച്ചു.ഡോ.ജിനേഷ് കുമാർ എരമത്തിൻ്റെ "ശിരസ്സുയർത്തിപ്പറയുക ലഹരിക്കടിപ്പെടില്ലൊരു നാളും നാം " എന്ന വരികൾക്ക് ചുവടുവെച്ചു കൊണ്ടാണ് യു.പി.ക്ലാസ്സിലെ കുട്ടികൾ നൃത്തശില്പം അവതരിപ്പിച്ചത്.സ്കൂളിൽ സ്ഥാപിച്ച ഒപ്പു ചുമരിൽ മുഴുവൻ കുട്ടികളും അധ്യാപകരും ലഹരിക്കെതിരായി ഒപ്പു ചാർത്തി. ലഹരി വിരുദ്ധ പോസ്റ്റർ രചനയും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ സി.എം.വിനയചന്ദ്രൻ, വി.പ്രമോദ് തുടങ്ങിയവർ സംസാരിച്ചു.
0 Comments