വാഹനത്തിൽ നിന്നു വീണ ജീവനക്കാരനെ ജാക്കി ലിവർ കൊണ്ട് തലക്കടിച്ചു വീഴ്ത്തുകയും ചെയ്തു. അക്രമത്തിനിരയായ നല്ലോംപുഴ ഇലക്ട്രിക്കൽ സെക്ഷനിലെ കരാർ ലൈൻമാൻ തയ്യേനിയിലെ കെ. അരുൺ കുമാറിനെ (32) കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തയ്യേനി സ്വദേശിയായ കെ.കെ. അനീഷ് (40) എന്ന ജീവനക്കാരനും കൂടെയുണ്ടായിരുന്നു. തയ്യേനി കാവുന്തലയിലെ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലാണ് തർക്കം ഉണ്ടായത്. ജോസഫിന്റെ മകൻ സന്തോഷ് മാരിപ്പുറമാണ് ഇവരെ ആക്രമിച്ചത്. ചിറ്റാരിക്കാൽ പോലീസിൽ പരാതി നൽകി.
0 Comments