NEWS UPDATE

6/recent/ticker-posts

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം നൽകി കാഞ്ഞങ്ങാട്ടെ ഹരിത കർമസേന

വയനാടിന്റെ പുനരധിവാസത്തിന് കാഞ്ഞങ്ങാട് നഗരസഭാ ഹരിത കർമസേന നൽകിയത് ഒരു ലക്ഷം രൂപ.
വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഹരിത കർമസേന അംഗങ്ങൾ സബ് കലക്ടർ സൂഫിയാൻ അഹമ്മദിന് കൈമാറി. നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത ടീച്ചർ അധ്യക്ഷയായി. വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, കൗൺസിലർമാർ, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ കെ.ബാലചന്ദ്രൻ മാസ്റ്റർ, ഹരിത കർമസേന അംഗങ്ങൾ എന്നിവർ സംബന്ധിച്ചു. മുൻസിപ്പൽ സെക്രട്ടറി എൻ.മനോജ് സ്വാഗതവും ഹരിത കർമസേന കൺസോർഷ്യം സെക്രട്ടറി ടി.എം. പ്രസീന നന്ദിയും പറഞ്ഞു.

Post a Comment

0 Comments