പടന്നക്കാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിൽ നിർമിച്ച ഇൻഡോർ സ്‌റ്റേഡിയം കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത അധ്യക്ഷയായി. നെഹ്റു മെമ്മോറിയൽ എജ്യൂക്കേഷൻ സൊസൈറ്റി പ്രസിഡന്റ് ഡോ.കെ.സി.കെ.രാജ മുഖ്യാതിഥിയായി. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.മുരളി റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണ സമിതി അംഗം അഡ്വ.കെ.കെ. നാരായണൻ, കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ.ടി.ദിനേശൻ, കേരള സ്പോർട്സ് കൗൺസിൽ അംഗം പ്രൊഫ.പി. രഘുനാഥ്, കോളേജ് പിടിഎ വൈസ് പ്രസിഡന്റ് വി.വി.തുളസി, ജൂനിയർ സൂപ്രണ്ട് പി.കെ.ബാലഗോപലൻ, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ആർ.ചന്ദ്രബാബു, കോളേജ് ട്രഷറർ സത്യനാഥ ഷേണായി, സംസ്ഥാന സ്പോർട്സ് കൗൺസിൽ നോമിനി ബാലൻ മാണിയാട്ട് എന്നിവർ പ്രസംഗിച്ചു. സ്റ്റേഡിയം നിർമാണം പൂർത്തീകരിച്ച എഞ്ചിനീയർ എം.എസ്.പ്രദീപനെ ആദരിച്ചു. കോളേജ് മാനേജർ കെ.രാമനാഥൻ സ്വാഗതവും കായിക വിഭാഗം മേധാവി എം.കെ.സുധീഷ് നന്ദിയും പറഞ്ഞു.
0 Comments