NEWS UPDATE

6/recent/ticker-posts

സിപിഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്: ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് ഇന്നു തുടക്കം


ഏപ്രില്‍ 2 മുതല്‍ 6 വരെ തമിഴ്‌നാട്ടിലെ മധുരയില്‍ നടക്കുന്ന സിപിഎമ്മിന്റെ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങള്‍ ഇന്ന് തുടങ്ങും. ജില്ലയില്‍ ഈ മാസം 30 ന് അകം 1956 ബ്രാഞ്ച് സമ്മേളനങ്ങളാണ് നടക്കുക. ഏകദിന സമ്മേളനങ്ങളാണ് ഇവ. രാവിലെ തുടങ്ങി വൈകിട്ട് അവസാനിക്കും വിധമാണ് ക്രമീകരണം. ഒക്ടോബറില്‍ 145 ലോക്കല്‍ കമ്മിറ്റികളുടെ ദ്വിദിന സമ്മേളനങ്ങള്‍ നടക്കും. ആദ്യ ദിനം പ്രതിനിധി സമ്മേളനം തുടങ്ങി തൊട്ടടുത്ത ദിവസം പൊതുസമ്മേളനങ്ങള്‍ എന്ന ക്രമത്തില്‍. ജില്ലയിലെ 12 ഏരിയാ കമ്മിറ്റികളുടെയും ത്രിദിന പൊതു സമ്മേളനങ്ങള്‍ നവംബറില്‍ ആണ്. ആദ്യ 2 ദിവസങ്ങളില്‍ പ്രതിനിധി സമ്മേളനവും മൂന്നാം ദിനം പൊതുസമ്മേളനവും. 2025 ഫെബ്രുവരി 1 മുതല്‍ 3 വരെ കാഞ്ഞങ്ങാട്ടാണ് ജില്ലാ സമ്മേളനം. ഇതേ മാസം കൊല്ലത്ത് സംസ്ഥാന സമ്മേളനവും ചേരും.


Post a Comment

0 Comments