മാതൃഭൂമി സബ് എഡിറ്ററും നീലേശ്വരം റെയില്‍വേ ഡവലപ്‌മെന്റ് കലക്ടീവ് - എന്‍ആര്‍ഡിസി എക്‌സിക്യൂട്ടീവ് അംഗവുമായിരുന്ന രജിത് റാമിന്റെ സ്മരണയ്ക്ക് ഏര്‍പ്പെടുത്തിയ രണ്ടാമത് രജിത് റാം സ്മാരക എന്‍ഡോവ്‌മെന്റ് കരുണ പാലിയേറ്റീവ് സൊസൈറ്റിക്ക്.
എന്‍ആര്‍ഡിസിയും രജിത്തിന്റെ കുടുംബവും ചേര്‍ന്ന് ഏര്‍പ്പെടുത്തിയതാണ് 11,111 രൂപയും ഫലകവും ചേര്‍ന്ന എന്‍ഡോവ്‌മെന്റ്. കിടപ്പു രോഗികള്‍ക്ക് സാന്ത്വനമേകുന്നതില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചെയ്തു വരുന്ന പ്രവര്‍ത്തനങ്ങളാണ് കരുണ പാലിയേറ്റീവ് സൊസൈറ്റിയെ അവാര്‍ഡിന് അര്‍ഹമാക്കിയത്. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2 ന് നീലേശ്വരം സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ചേരുന്ന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എന്‍ഡോവ്‌മെന്റ് സമ്മാനിക്കും.

0 Comments