വയനാട് പുനരധിവാസത്തിനായി കേരള ഹോംഗാര്‍ഡ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി മുഖ്യന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30,000 രൂപ നല്‍കി. കാഞ്ഞങ്ങാട്ട് നടന്ന ചടങ്ങില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി തുക ഏറ്റുവാങ്ങി. സംസ്ഥാന കമ്മിറ്റി അംഗം ബാബു കീത്തോല്‍, ജില്ലാ പ്രസിഡന്റ് ബിജു കൂടോല്‍, സെക്രട്ടറി കെ.ദാമോദരന്‍, രക്ഷാധികാരി വി.വി.രമേശന്‍, ട്രഷറര്‍ എ.മനീപ്, എക്സിക്യൂട്ടീവ് അംഗം പി.കെ.ജയന്‍ എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.

0 Comments