NEWS UPDATE

6/recent/ticker-posts

മുതിര്‍ന്ന വിദേശകാര്യ ഉദ്യോഗസ്ഥനായിരുന്ന നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പുള്ളുവന്‍തിഡില്‍ വീട്ടിലെ പി.ബാലരാജന്‍ വാഷിങ്ടണ്‍ ഡിസിയില്‍ അന്തരിച്ചു


നൈജീരിയയില്‍ ഹെഡ് ഓഫ് ദി ചാന്‍സിലര്‍ ആയിരിക്കെ വിരമിച്ച മുതിര്‍ന്ന വിദേശകാര്യ ഉദ്യോഗസ്ഥന്‍ നീലേശ്വരം പടിഞ്ഞാറ്റംകൊഴുവല്‍ പുള്ളുവന്‍തിഡില്‍ വീട്ടിലെ പി.ബാലരാജന്‍ (84) അമേരിക്കയിലെ വാഷിങ്ടണ്‍ ഡിസിയില്‍ അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിലെ ഡിപ്ലോമാറ്റ് ആയി പാക്കിസ്ഥാന്‍, ചിലി, ബംഗ്ലാദേശ്, ശ്രീലങ്ക, അയര്‍ലന്‍ഡ്, വാഷിങ്ടണ്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നു. പിന്നീട് കുടുംബസമേതം വാഷിങ്ടണ്‍ ഡിസിയില്‍ താമസമാക്കി. ഭാര്യ: മീര ബാലരാജന്‍ കണ്ണൂര്‍- റിട്ട.അക്കൗണ്ടന്റ് (യുഎസ്എ). മക്കള്‍: അമൃത ബാലരാജന്‍ (ലോ ഇമിഗ്രേഷന്‍, യുഎസ്എ). കവിത ബാലരാജന്‍ (സീനിയര്‍ മാനേജര്‍, പ്രൊഡക്ടിവിറ്റി സൊല്യൂഷന്‍ ഗ്ലോബല്‍ കമ്മ്യൂണിറ്റി, യുഎസ്എ), തുഷാര്‍ ബാലരാജന്‍ (ഐടി പ്രോഗ്രാമര്‍ ഇന്‍ യൂണിവേഴ്സിറ്റി ഓഫ് മെരിലാന്‍ഡ്, യുഎസ്എ). സഹോദരങ്ങള്‍: പരേതരായ പി.കെ.കുഞ്ഞിക്കണ്ണന്‍ (സീനിയര്‍ സൂപ്രണ്ട്, കെഎസ്ഇബി), പി.കാര്‍ത്യായനി (തൈക്കടപ്പുറം).


Post a Comment

0 Comments