NEWS UPDATE

6/recent/ticker-posts

ജില്ലയില്‍ തദ്ദേശ അദാലത്ത് സെപ്തംബര്‍ മൂന്നിന്: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍


സംസ്ഥാന മന്ത്രിസഭയുടെ മൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സെപ്തംബര്‍ മൂന്നിന് രാവിലെ 8.30 മുതല്‍ തദ്ദേശ അദാലത്ത് നടക്കും. തദ്ദേശ സ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് നേതൃത്വം നല്‍കും. അദാലത്ത് ദിവസമായ  സെപ്തംബര്‍ മൂന്നിന് നേരിട്ടും അപേക്ഷകള്‍ നല്‍കാം. പരാതികളും അപേക്ഷകളും പരിശോധിച്ച് മന്ത്രിയുടെ സാന്നിധ്യത്തില്‍ തീര്‍പ്പാക്കും. എല്‍.എസ്.ജി.ഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി,  പ്രിന്‍സിപ്പല്‍ ഡയറക്ടര്‍, അര്‍ബന്‍ ഡയറക്ടര്‍, റൂറല്‍ ഡയറക്ടര്‍, ചീഫ് വിജിലന്‍സ് ഓഫീസര്‍ തുടങ്ങി സംസ്ഥാന തല ഉദ്യോഗസ്ഥരും ജില്ലാതല ഉദ്യോഗസ്ഥരും അദാലത്തില്‍ പങ്കെടുക്കും.

ജില്ലയിലെ എംപിയും എംഎല്‍എമാരും  രക്ഷാധികാരികളാണ്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജില്ലാതല സംഘാടക സമിതി ചെയര്‍പേഴ്‌സണ്‍ ആണ്. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, സെക്രട്ടറിമാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുക്കും. അദാലത്ത് രജിസ്ട്രേഷന്‍ കൗണ്ടറില്‍ പുതിയ പരാതികള്‍ സ്വീകരിക്കും. ഇങ്ങനെ സ്വീകരിച്ച പരാതികള്‍ അദാലത്ത് വേദിയില്‍ അദാലത്ത് ഉപസമിതി പരിശോധിക്കും.


Post a Comment

0 Comments