യാദവ ഭവൻ എന്നാണ് ആസ്ഥാനമന്ദിരത്തിന്റെ പേര്. 75 ലക്ഷം രൂപ നിർമാണ ചെലവ് പ്രതീക്ഷിക്കുന്ന ഇരുനില മന്ദിരത്തിൽ സംസ്ഥാന കമ്മിറ്റി ഓഫീസ്, ഗസ്റ്റ് റൂം, കടമുറികൾ എന്നിവയടങ്ങിയ ഗ്രൗണ്ട് ഫ്ലോറും ഒന്നാം നിലയിൽ മിനി കോൺഫറൻസ് ഹാളും ഉണ്ടാകും. ആസ്ഥാനമന്ദിര നിർമാണത്തിനുള്ള ധനശേഖരണ പരിപാടി ഓഗസ്റ്റ് 17 ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് മേലാങ്കോട്ട് ലയൺസ് ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ കാഞ്ഞങ്ങാട് പ്രസ്ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സിആർപിഎഫ് റിട്ട.ഐജി, കെ.വി.മധുസൂദനൻ ഉദ്ഘാടനം ചെയ്യും. യാദവ സഭ സംസ്ഥാന പ്രസിഡന്റ് കെ.ശിവരാമൻ മേസ്തിരി അധ്യക്ഷനാകും. യാദവ മഹാസഭ ദേശീയ സെക്രട്ടറി അഡ്വ. എം.രമേഷ് യാദവ് ആസ്ഥാന മന്ദിര നിർമാണ വിവരണം അവതരിപ്പിക്കും. സഭ സംസ്ഥാന ട്രഷറർ കെ.സദാനന്ദൻ സമുദായ ബന്ധുക്കളിൽ നിന്ന് ഫണ്ട് സ്വീകരിക്കും. സർവകലാശാല തലത്തിൽ ഉന്നത വിജയം നേടിയവർ, വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച സമുദായ അംഗങ്ങൾക്കും സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ യദുകുല പ്രതിഭ, യദുകുല ശ്രേഷ്ഠ, യദുകുലരത്ന എൻഡോവ്മെന്റുകൾ സമ്മാനിക്കും. കവിയും കേന്ദ്ര സാംസ്കാരിക വകുപ്പ് സീനിയർ ഫെലോയുമായ നാലപ്പാടം പത്മനാഭൻ എൻഡോവ്മെന്റുകൾ സമ്മാനിക്കും. സഭ സംസ്ഥാന കമ്മിറ്റി അംഗം കെ.വിജയരാഘവൻ എൻഡോവ്മെന്റ് വിശദീകരണം നടത്തും. സംസ്ഥാന രക്ഷാധികാരികളായ വയലപ്രം നാരായണൻ, ഇ.കെ.രവീന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പള്ളിപ്പുറം രാഘവൻ, ബി.ഉദയകുമാർ, ടി.വി. സുരേഷ് ബാബു, ആർ.രാധാകൃഷ്ണൻ, മഹിളാ വിഭാഗം പ്രസിഡന്റ് പി.രാജേശ്വരി തുടങ്ങിയവർ ആശംസകൾ നേരും. സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം.ദാമോദരൻ സ്വാഗതവും സെക്രട്ടറി ബാബു കുന്നത്ത് നന്ദിയും പറയും. സംസ്ഥാന, ജില്ലാ, താലൂക്ക്, പഞ്ചായത്ത്, പ്രാദേശിക കമ്മിറ്റി ഭാരവാഹികൾ, സമുദായ ബന്ധുക്കൾ തുടങ്ങിയവർ പങ്കെടുക്കും. സഭ നേതാക്കളായ കെ.ശിവരാമൻ മേസ്തിരി, കെ.എം. ദാമോദരൻ, അഡ്വ. എം. രമേഷ് യാദവ്, ബാബു കുന്നത്ത്, ബാബു മാണിയൂർ, കമലാക്ഷൻ ബേഡകം എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

0 Comments