NEWS UPDATE

6/recent/ticker-posts

കേരള സീനിയർ സിറ്റിസൺസ് ഫോറം വെള്ളിക്കോത്ത് യൂണിറ്റ് വയോജനങ്ങൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി.

കേരള സീനിയർ സിറ്റിസൺസ് ഫോറം വെള്ളിക്കോത്ത് യൂണിറ്റ് വയോജനങ്ങൾക്കായി ആരോഗ്യ ബോധവൽക്കരണ ക്ലാസ് നടത്തി.
വെള്ളിക്കോത്ത് വയോജന പകൽ വിശ്രമ കേന്ദ്രത്തിൽ നടന്ന പ്രതിമാസ യോഗത്തോടനുബന്ധിച്ചാണ് വയോജനങ്ങളുടെ ശാരീരിക മാനസിക പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും എന്ന വിഷയത്തിൽ ക്ലാസ് നടന്നത്. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ആൽവിൻ എൽദോസ് ബോധവൽക്കരണ ക്ലാസ് എടുത്തു. ഫോറം യൂണിറ്റ് പ്രസിഡന്റ് സി.കെ.കുഞ്ഞിക്കണ്ണൻ നമ്പ്യാർ അധ്യക്ഷനായി. സെക്രട്ടറി സി.രാധാകൃഷ്ണൻ മാസ്റ്റർ സ്വാഗതവും പി.സി.സതീദേവി നന്ദിയും പറഞ്ഞു.

Post a Comment

0 Comments