കാസര്‍കോട് : മഞ്ചേശ്വരം നദിയിലെ ജലനിരപ്പ് അപകടനിലയിലെത്തിയതിനെ തുടര്‍ന്ന് തീരദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം. സംസ്ഥാന ജലസേചന വകുപ്പിന്റെ ഉപ്പള സ്റ്റേഷനില്‍ ജലനിരപ്പ് പരിധി കവിഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ച് കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണെന്നുും അധികൃതര്‍ അറിയിച്ചു.

0 Comments