NEWS UPDATE

6/recent/ticker-posts

നീലേശ്വരം പ്രമോദ്‌ മാരാര്‍ക്ക്‌ വീരശൃംഖല: അമൃതം പ്രമോദം പരിപാടി നവംബറില്‍; സംഘാടക സമിതിയായി

വാദ്യകലയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ നീലേശ്വരം പ്രമോദ് മാരാര്‍ക്ക് ശിഷ്യന്മാരും നാട്ടുകാരും ചേര്‍ന്ന് നവംബറില്‍ നീലേശ്വരത്ത് വെച്ച് വീരശൃംഖല സമര്‍പ്പിക്കുന്നു. കേരളത്തിനകത്തും പുറത്തും വിദേശത്തും നിരവധി വേദികളില്‍ വാദ്യകലയിലെ ചെണ്ട, തിമില, ഇടയ്ക്ക എന്നീ വാദ്യോപകരണങ്ങളിലെ അവതരണ വൈഭവം കൊണ്ട് ആസ്വാദകരെ വിസ്മയിപ്പിച്ച കലാകാരനാണ് നീലേശ്വരം പ്രമോദ് മാരാര്‍. ചിട്ടയായ പരിശീലനത്തിലൂടെ നിരവധി ശിഷ്യന്മാര്‍ക്ക് വാദ്യകലയുടെ അറിവ് പകര്‍ന്നും ഇദ്ദേഹം ശ്രദ്ധേയനാണ്. 2024 നവംബര്‍ 2,3 തീയ്യതികളില്‍ നീലേശ്വരത്ത് വെച്ച് പ്രമോദ് മാരാര്‍ക്ക് വീരശൃംഖല നല്‍കുന്ന അമൃതം പ്രമോദം പരിപാടി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. നീലേശ്വരം ജേസീസ് ഹാളില്‍ വച്ച് നടന്ന സംഘാടകസമിതി യോഗം നീലേശ്വരം നഗരസഭ ചെയര്‍പേഴ്സണ്‍ ടി.വി ശാന്ത ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നീലേശ്വരം നഗരസഭ മുന്‍ ചെയര്‍മാന്‍ പ്രൊഫസര്‍ കെ.പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. ഡോ. കെ.വി രാജേഷ് കക്കാട്ട് പരിപാടിയെ കുറിച്ച് വിശദീകരിച്ചു. പരിപാടിയുടെ ലോഗോ പ്രകാശനം നീലേശ്വരം നഗരസഭാ ചെയര്‍പേഴ്സണ്‍ ടിവി ശാന്ത നിര്‍വഹിച്ചു. നീലേശ്വരം ഉണ്ണികൃഷ്ണന്‍, കെ.ഗംഗാധര മാരാര്‍, എന്‍.പി വിജയന്‍ മാസ്റ്റര്‍, മടിക്കൈ ഉണ്ണികൃഷ്ണന്‍, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സേതു ബങ്കളം, പി.വി തുളസീരാജ്, ടി.വി ഷീബ, ഭാര്‍ഗവി, പി.ബിന്ദു, കെ.തങ്കമണി ടീച്ചര്‍, അരമന വളപ്പില്‍ ബാലകൃഷ്ണമാരാര്‍, നീലേശ്വരം സന്തോഷ്, വിനോദ് കുമാര്‍ അരമന, മധുസൂദനന്‍ കെ.എം, പി.വി വേലായുധന്‍, നീലേശ്വരം നന്ദകുമാര്‍, കലാനിലയം സതീശന്‍, മണികണ്ഠന്‍ ഉപ്പിലിക്കൈ തുടങ്ങിയവര്‍ സംസാരിച്ചു.

സംഘാടക സമിതി ഭാരവാഹികളായി പ്രൊഫ. കെ.പി ജയരാജന്‍ (ചെയര്‍മാന്‍), ഡോ. കെ.വി രാജേഷ് കക്കാട്ട് (വര്‍ക്കിംഗ് ചെയര്‍മാന്‍), നീലേശ്വരം ഉണ്ണികൃഷ്ണന്‍ (ജനറല്‍ കണ്‍വീനര്‍), സജിത്ത്.കെ (ട്രഷറര്‍) തുടങ്ങിയവരെ തെരഞ്ഞെടുത്തു. പരിപാടി നടത്തിപ്പുമായി ബന്ധപ്പെട്ട വിവിധ സബ് കമ്മിറ്റികളെയും ചടങ്ങില്‍ വെച്ച് തെരഞ്ഞെടുത്തു.

Post a Comment

0 Comments