രണ്ട് കൊമ്പുള്ള ഗണപതി പ്രതിഷ്ഠയുള്ള മടിക്കൈ നൂഞ്ഞിയില്‍ ശ്രീ ദ്വിദന്ത ഗണപതിയാര്‍ ക്ഷേത്രത്തില്‍ അപൂര്‍വമായ സൂര്യ ഗണപതി ഹോമം നടത്തി. സൂര്യകാലടി ഭട്ടതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നാടിന്റെയും കുടുംബങ്ങളുടെയും ഐശ്വര്യത്തിനാണ് ഹോമം നടത്തിയത്. നൂറുകണക്കിനാളുകള്‍ ഹോമത്തില്‍ പങ്കെടുത്തു. നാളെ രാവിലെ 9 മണിക്ക് ക്ഷേത്രത്തില്‍ ദൃഢകലശം, 11.30 ന് ക്ഷേത്രം തന്ത്രി അരവത്ത് പത്മനാഭന്‍ തന്ത്രിയുടെ കാര്‍മികത്വത്തില്‍ ശ്രീഭൂതലി ഉത്സവം, വൈകുന്നേരം 4 മണിക്ക് തായമ്പക, 7 മണിക്ക് അലങ്കാരപൂജ എന്നിവയുണ്ടാകും. ഉച്ചയ്ക്ക് 12 മണിക്ക് അന്നദാനം. ഇന്നലെ ക്ഷേത്രത്തില്‍ ആചാര്യ വരവേല്‍പും ദൃഢകലശ പൂജയും ഉണ്ടായി.

0 Comments