കാഞ്ഞങ്ങാട് ടൂറിസം സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ 2024 സെപ്റ്റംബര്‍ മാസത്തില്‍ കാഞ്ഞങ്ങാട് വച്ചു നടത്താന്‍ നിശ്ചയിച്ചിരുന്ന ഫെസ്റ്റ് മലബാറിക്കസ് വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഡിസംബറിലേക്ക് മാറ്റുന്നതിന് സംഘാടക സമിതി യോഗം തീരുമാനിച്ചു. 2024 ഡിസംബര്‍ 15 മുതല്‍ 31 വരെയാണ് മേള നടക്കുക. ഫെസ്റ്റ് മലബാറിക്കസിന്റെ ഭാഗമായി പുഷ്‌പോത്സവം ഭക്ഷ്യോത്സവം അമ്യൂസ്‌മെന്റും കൂടാതെ വിവിധതരം പ്രദര്‍ശനങ്ങളും കലാപരിപാടികളും അരങ്ങേറും. കാഞ്ഞങ്ങാട് ഗസ്റ്റ്ഹൗസില്‍ ചേര്‍ന്ന സംഘാടക സമിതി ഭാരവാഹികളുടെ യോഗത്തില്‍ സംഘാടകസമിതി വൈസ് ചെയര്‍മാന്‍ ഐശ്വര്യ കുമാരന്‍ അധ്യക്ഷത വഹിച്ചു. ഡിടിപിസി മുന്‍ സെക്രട്ടറി ബിജു രാഘവന്‍, ടി മുഹമ്മദ് അസ്ലം,കെ ബാബുരാജ് എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ പി കെ നിഷാന്ത് സ്വാഗതവും സൊസൈറ്റി സെക്രട്ടറി എം വി സുജിത്ത് നന്ദിയും പറഞ്ഞു.

0 Comments