NEWS UPDATE

6/recent/ticker-posts

കേരള മഹിളാ സംഘം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു


കാഞ്ഞങ്ങാട് : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കുക, സിനിമ മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കേരള മഹിളാസംഘം പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മെഴുകുതിരി കത്തിച്ച് സമരം നടത്തി.മഹിളാ സംഘം ജില്ലാ സെക്രട്ടറി പി ഭാര്‍ഗ്ഗവി പരിപാടി ഉദ്ഘാടനം ചെയ്തു.മണ്ഡലം സെക്രട്ടറി പി മിനി സ്വാഗതം പറഞ്ഞു.മഹിളാസംഘം ജില്ലാ വൈസ് പ്രസിഡണ്ട് മേരി ജോര്‍ജ് അധ്യക്ഷത വഹിച്ചു.ഈ പുഷ്പകുമാരി,രജിത വിനയരാജ് ,എം വി ഭവാനി,ലക്ഷ്മി അമ്മ,സുശീല ബാബുരാജ് 'ഗീതാ ബാബു എന്നിവര്‍ സംസാരിച്ചു.


Post a Comment

0 Comments