പെരിയ: കേരള കേന്ദ്ര സര്‍വകലാശാലയില്‍ അന്താരാഷ്ട്ര തിമിംഗലസ്രാവ് ദിനത്തോടനുബന്ധിച്ച് ഭീമന്‍ കടല്‍ ജീവികളുടെ സംരക്ഷണം എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു. നാഷണല്‍ സര്‍വീസ് സ്‌കീം, എന്‍വിയോണ്‍മെന്റല്‍ സയന്‍സ് വിഭാഗം, കേരള വനം വന്യജീവി വകുപ്പ് കാസര്‍കോട് സാമൂഹ്യ വനവത്കരണ വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടന്ന പരിപാടി വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യു ഉദ്ഘാടനം ചെയ്തു. പ്രകൃതിയുടെയും ജീവജാലങ്ങളുടെയും സംരക്ഷണത്തിന് നിയമങ്ങള്‍ നടപ്പാക്കുന്നതിനൊപ്പം ബോധവത്കരണവും ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമൂഹത്തിന്റെ ഉത്തരവാദിത്വമായി ഇത് മാറണം. സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഷജ്ന കരീം അധ്യക്ഷത വഹിച്ചു. മലകളെയും മരങ്ങളെയും മത്സ്യങ്ങളെയും ആരാധിക്കുന്ന വിശ്വാസങ്ങള്‍ പ്രകൃതിയുടെയും ജീവജാലങ്ങളുടെയും സംരക്ഷണത്തിന് കാരണമായിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, എന്‍വിയോണ്‍മെന്റല്‍ സയന്‍സ് വിഭാഗം അധ്യക്ഷന്‍ ഡോ. സുധിഷ ജോഗയ്യ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ പ്രീത പി.വി, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാരായ സോളമന്‍ ടി. ജോര്‍ജ്ജ്, കെ. ഗിരീഷ്, ബേക്കല്‍ കോസ്റ്റല്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ. രാജീവന്‍, ഡപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്‍.വി. സത്യന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.സി. യശോദ തുടങ്ങിയവര്‍ സംസാരിച്ചു. എ. ഭരത് കുമാര്‍, പി. പ്രഭാകരന്‍ എന്നിവര്‍ സെഷനുകള്‍ നയിച്ചു. എന്‍എസ്എസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. എസ്. അന്‍ബഴഗി സ്വാഗതവും പ്രോഗ്രാം ഓഫീസര്‍ ഡോ. സി.എ. ഗീത നന്ദിയും പറഞ്ഞു. തിമിംഗസ്രാവിന്റെ ഭീമന്‍ രൂപം വേദിക്ക് പുറത്ത് പ്രദര്‍ശിപ്പിച്ചത് കൗതുകമായി.

0 Comments