ദയാബായി ഫൗണ്ടേഷനു കീഴില്‍ നീലേശ്വരം ചിറപ്പുറത്തു പ്രവര്‍ത്തിക്കുന്ന ഇടം ചൈല്‍ഡ് ഡവലപ്മെന്റ് സെന്ററിന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പീഡിയാട്രീഷ്യന്‍സ് കാഞ്ഞങ്ങാട് യൂണിറ്റുകള്‍ സംയുക്തമായി ടില്‍റ്റ് ടേബിള്‍ നല്‍കി.
കാഞ്ഞങ്ങാട് ഐഎംഎ മുന്‍ പ്രസിഡന്റ് ഡോ.കെ.സി.കെ.രാജ ഉദ്ഘാടനം ചെയ്തു. ഐഎംഎ കാഞ്ഞങ്ങാട് ഘടകം പ്രസിഡന്റ് ഡോ.വി.സുരേശന്‍ അധ്യക്ഷത വഹിച്ചു. ഡോ.കെ.പി.അഹമ്മദ്, ഡോ.വി.അഭിലാഷ്, ഡോ.ബിപിന്‍.കെ.നായര്‍, ഇടം വര്‍ക്കിങ് കമ്മിറ്റി സെക്രട്ടറി സി.സതീശന്‍, ദയാബായി ഫൗണ്ടേഷന്‍ കാസര്‍കോട് ഘടകം പ്രസിഡന്റ് ശ്രീനാഥ്, പ്രീത സുധീഷ്, ഇടം സെന്ററിലെ രക്ഷിതാക്കളായ പ്രജിഷ, വിദ്യ, സാജിദ, ഇടം വര്‍ക്കിങ് കമ്മിറ്റി ട്രഷറര്‍ സി.പ്രഭാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

0 Comments