നീലേശ്വരം നഗരസഭയിലെ തീരദേശ മേഖലയില്‍ ആയിരങ്ങള്‍ ആശ്രയിക്കുന്ന തൈക്കടപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് തീരദേശമേഖലാ യുഡിഎഫ് കമ്മിറ്റി ആശുപത്രിക്കു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.സി.എ.റഹ്‌മാന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എറുവാട്ട് മോഹനന്‍ അധ്യക്ഷത വഹിച്ചു.ഡിസിസി ജനറല്‍ സെക്രട്ടറി മാമുനി വിജയന്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍മാരായ അന്‍വര്‍സാദിഖ്, വിനു നിലാവ്, എം.ഭരതന്‍, കെ.വി.ശശികുമാര്‍, പി.കെ.ലത, യുഡിഎഫ് നേതാക്കളായ അഡ്വ.കെ.പി.നസീര്‍, കെ.സൈനുദ്ദീന്‍ ഹാജി, കെ.വി.സുരേഷ് കുമാര്‍, ടി.കെ.നൂറുദ്ദീന്‍ ഹാജി, എം.വി.ഗംഗാധരന്‍, കെ.സുകുമാരന്‍, കെ.വി.വേണു, കെ.അബ്ദുല്‍റഹ്‌മാന്‍, കെ.പ്രകാശന്‍, ഇസ്മായില്‍ കബര്‍ദാര്‍, എം.വി.ഇബ്രാഹിം, വി.കെ.റഷീദ തുടങ്ങിയവര്‍ പ്രസംഗിച്ചു. യുഡിഎഫ് തീരദേശ മേഖലാ കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് കോട്ടായി സ്വാഗതവും കെ.വി.നരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

0 Comments