പ്രമുഖ ക്ഷേത്രശില്‍പി പുതുക്കൈയിലെ കെ.ശ്രീധരന്‍ നായര്‍ നീലേശ്വരത്തിന് ക്ഷേത്രകലാ അക്കാദമി പുരസ്‌കാരം. 35 വര്‍ഷത്തെ കലാജീവിതത്തിനിടെ കേരളത്തിനകത്തെയും പുറത്തെയും നിരവധി ക്ഷേത്രങ്ങളിലും തറവാടുകളിലും വൈവിധ്യമാര്‍ന്ന ശില്‍പങ്ങള്‍ തീര്‍ത്ത ശില്‍പിയാണ് ഇദ്ദേഹം. ക്ഷേത്രശില്‍പകലയിലെ മികവിന് നിരവധി അനുമോദനങ്ങളും ആദരങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. ഒക്ടോബര്‍ 6 ന് വൈകുന്നേരം 3 മണിക്ക് എരിപുരം മാടായി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി വി.എന്‍.വാസവന്‍ പുരസ്‌കാരം സമ്മാനിക്കും.

0 Comments