NEWS UPDATE

6/recent/ticker-posts

ഇലക്കറി പെരുമ വിളിച്ചോതി പടന്ന ജിയുപി സ്‌കൂളില്‍ തകരക്കൂട്ട് ഇലക്കറി മേള


പടന്ന ജിയുപി സ്‌കൂളില്‍ നടന്ന തകരക്കൂട്ട് ഇലക്കറി മേള ഇലക്കറി വിഭവങ്ങളുടെ പെരുമ വിളിച്ചോതി.സ്‌കൂള്‍ മദര്‍ പിടിഎയും ഇക്കോ ക്ലബും ചേര്‍ന്നാണ് പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വേറിട്ട മേളയൊരുക്കിയത്. ഇലക്കറികള്‍ കൊണ്ടുള്ള തോരന്‍, ചമ്മന്തി, കറി ഇനങ്ങളായിയിരുന്നു മേളയില്‍ ഭൂരിഭാഗവും. രുചിയില്‍ മികച്ചു നിന്ന മുത്തിള്‍ ചമ്മന്തി, പച്ചടി, തോരന്‍ എന്നിവയ്ക്കു പുറമെ തഴുതാമ തോരനും ആവശ്യക്കാരേറെയുണ്ടായി. പഠനപ്രവര്‍ത്തന ഭാഗമായി കുട്ടികള്‍ നടത്തിയ സര്‍വേയില്‍ ഇലക്കറി കഴിക്കാത്ത കുട്ടികള്‍ ഉണ്ടെന്ന കണ്ടെത്തലും ഇലക്കറി മേളയുടെ സംഘാടനത്തിലേക്കു നയിച്ചു. ഉദ്ഘാടകന്‍, അതിഥികള്‍, രക്ഷിതാക്കള്‍, കുട്ടികള്‍ എന്നിവരെല്ലാം ഇലക്കറി വിഭവങ്ങള്‍ രുചിച്ചറിഞ്ഞു.

പടന്ന പഞ്ചായത്ത് പ്രസിഡന്റ് പി.വി.മുഹമ്മദ് അസ്ലം മേള ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് യു.കെ.മുഷ്താഖ് അധ്യക്ഷനായി. വനമിത്ര പുരസ്‌കാര ജേതാവ് കെ.വി.കൃഷ്ണപ്രസാദ് വൈദ്യര്‍ ഇലക്കറികളുടെ പ്രാനാന്യത്തെക്കുറിച്ചു ബോധവല്‍ക്കരണ ക്ലാസ് എടുത്തു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എ.ലുക്മാന്‍, മദര്‍ പിടിഎ പ്രസിഡന്റ് കെ.എം.ഫൗസിയ, പിടിഎ വൈസ് പ്രസിഡന്റ് ഇ.പി.പ്രകാശന്‍, സീനിയര്‍ അസിസ്റ്റന്റ് ടി.വി.അനില്‍കുമാര്‍, ഇക്കോ ക്ലബ് കോ- ഓര്‍ഡിനേറ്റര്‍ പി.വേണുഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments