സ്കൂൾ പിടിഎ കമ്മിറ്റികൾ, നാഷണൽ സർവീസ് സ്കീം യൂണിറ്റുകൾ എന്നിവരുമായി ചേർന്ന് സംയുക്ത ബോധവൽക്കരണ പരിപാടികൾ നടത്താനും യോഗം തീരുമാനിച്ചു. സമിതി സംസ്ഥാന സെക്രട്ടറി മൂസാൻ പാട്ടില്ലത്ത് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.ഹമീദ് ഹാജി അധ്യക്ഷനായി. വർക്കിങ് പ്രസിഡന്റ് സി.എച്ച്.മുഹമ്മദ് വടക്കേക്കര, ഷംസുദീൻ കാരാട്ട്, കെ.ജി. ഗീതു റായി, സന്തോഷ്, മുഹമ്മദ് ഇച്ചിലങ്കോട് എന്നിവർ സംസാരിച്ചു. എ.സി.അബ്ദുല്ല ബേക്കൽ സ്വാഗതവും കരീം കുശാൽ നഗർ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികൾ: സി.എച്ച്.മുഹമ്മദ് വടക്കേക്കര (ജനറൽ സെക്രട്ടറി), കരീം കുശാൽ നഗർ (സീനിയർ വർക്കിങ് വൈസ് പ്രസിഡന്റ്), എ.സി. അബ്ദുല്ല ബേക്കൽ (വർക്കിങ് സെക്രട്ടറി).
end

0 Comments