NEWS UPDATE

6/recent/ticker-posts

മലയാളം - കന്നഡ വിവർത്തന ശില്പശാല മാർച്ച്‌ 9ന്

 ദ്രാവിഡ ഭാഷാ വിവർത്തക സംഘത്തിന്റെയും കാസർകോട് നുള്ളിപ്പാടി കന്നഡ ഭവൻ ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 9 ന് കാസർകോട്ട് ഏകദിന വിവർത്തന ശില്പശാല സംഘടിപ്പിക്കുന്നു. കന്നഡ ഭവൻ ഗ്രന്ഥാലയത്തിൽ നടക്കുന്ന ശില്പശാലയിൽ മലയാളത്തിൽ നിന്ന് കന്നഡയിലേയ്ക്കും തിരിച്ചും വിവർത്തനം നടത്തുന്നതു സംബന്ധിച്ച് പ്രമുഖ വിവർത്തകർ ക്ലാസെടുക്കും.
പങ്കെടുക്കാൻ താത്പര്യമുള്ള, കന്നഡയും മലയാളവും വായിക്കാനും എഴുതാനും അറിയുന്നവരും വിവർത്തനത്തിൽ താത്പര്യമുള്ളവരുമായ ആളുകൾ ഫെബ്രുവരി 28 നകം താഴെക്കാണുന്ന നമ്പരുകളിലൊന്നിൽ ബന്ധപ്പെട്ട് പേര് നൽകണം. 18 വയസു കഴിഞ്ഞ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസില്ല. ഭക്ഷണം, സർട്ടിഫിക്കറ്റ് എന്നിവ നൽകും. താത്പര്യമുള്ളവർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് വിവർത്തക സംഘം പ്രസിഡന്റ് ഡോ.സുഷമ ശങ്കർ, ഗ്രന്ഥാലയം പ്രസിഡന്റ് ഡോ. വാമൻ റാവു ബേക്കൽ, ഡി.ബി.ടി.എ. മലയാളം കോ-ഓർഡിനേറ്റർ രവീന്ദ്രൻ പാടി എന്നിവർ അറിയിച്ചു. 
9901041889, 9633073400, 9947848346

Post a Comment

0 Comments