
നിലേശ്വരം പട്ടേന ജനശക്തി വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്യത്തിൻ ഹോസ്ദുർഗ്ഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ പുതു വർഷം പുതുവായന 1500 പുസ്തക ചർച്ചയുടെ ഭാഗമായി മാധവൻ പുറച്ചേരിയുടെ അമ്മയുടെ ഓർമ്മ പുസ്തകം ചർച്ച ചെയ്തു. പട്ടേന കുന്നത്ത് ഇല്ലത്ത് വെച്ച് നടന്ന ചർച്ച വൈകാരിക മുഹുർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ഡോ.വൽസൻ പിലിക്കോട് പുസ്തക ചർച്ച നയിച്ചു. പ്രശസ്ത ചെറുകഥകൃത്ത് ബിന്ദു മരങ്ങാട്, റിട്ടേയ്ഡ് അദ്ധ്യാപിക കുമാരി ടീച്ചർ, കെ.വി.കെ എളേരി, ചടങ്ങിൻ്റെ അധ്യക്ഷ കുടിയായ ബാലചന്ദ്രിക ടീച്ചർ എന്നിവർ പുസ്തക ചർച്ച സജീവമാക്കി. അമ്മയുടെ ഓർമ്മ പുസ്തകത്തിൻ്റെ രചയിതാവ് മാധവൻ പുറച്ചേരി ചടങ്ങിൻ നിറസാനിധ്യമായി ' വായനശാല സെക്രട്ടറി ഗണേഷ് സ്വാഗതവും പ്രവർത്തക സമിതി അംഗം നമിത നന്ദിയും പറഞ്ഞു.
0 Comments