കേന്ദ്ര ബജറ്റിലെ അവഗണനയ്‌ക്കെതിരെ സി പി എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാനഗറിലെ ആദായനികുതി ഓഫീസിലേക്ക് മാർച്ച് നടത്തി.
എണ്ണായിരത്തോളം പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്. കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. അ്ഡ്വ സി എച്ച് കുഞ്ഞമ്പു എം എൽ എ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വി ബാലകൃഷ്ണൻ, കെ പി സതീഷ് ചന്ദ്രൻ, കേന്ദ്ര കമ്മിറ്റി മുൻ അംഗം പി കരുണാകരൻ, ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ എന്നിവർ സംസാരിച്ചു. വിദ്യാനഗർ അസാപ് കേന്ദ്രത്തിനു മുന്നിൽ കേന്ദ്രീകരിച്ചാണ് പ്രവർത്തകർ പ്രകടനമായി നീങ്ങിയത്. ദേശീയപാത സർവീസ് റോഡിലും ഉളിയത്തടുക്ക റോഡിലും ഗതാഗത തടസമുണ്ടാക്കാതെയാണ് പ്രകടനം നടന്നു നീങ്ങിയത്. കഴിഞ്ഞ ഒരാഴ്ച ഏരിയാ കമ്മിറ്റികൾക്ക് കീഴിൽ നടന്ന കാൽനടപ്രചാരണ ജാഥകളുടെ തുടർച്ചയായാണ് ആദായനികുതി ഓഫീസ് മാർച്ച് സംഘടിപ്പിച്ചത്.
..............
0 Comments