തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ ഡോ. എസ്. ഉണ്ണിക്കൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യു, രജിസ്ട്രാര്‍ ഡോ.എം. മുരളീധരന്‍ നമ്പ്യാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ്, സര്‍വകലാശാലയുടെ കോര്‍ട്ട് അംഗങ്ങള്‍, എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗങ്ങള്‍, അക്കാദമിക് കൗണ്‍സില്‍ അംഗങ്ങള്‍, ഫിനാന്‍സ് കമ്മറ്റി അംഗങ്ങള്‍, ജനപ്രതിനിധികള്‍, ഡീനുമാര്‍, വകുപ്പു മേധാവികള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. 2024ല്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ബിരുദദാന സമ്മേളനമാണ് നടക്കുന്നത്. 851 വിദ്യാര്‍ത്ഥികളാണ് ബിരുദം ഏറ്റുവാങ്ങാനുള്ളത്. ഇതില്‍ 664 പേര്‍ നേരിട്ട് പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 41 പേര്‍ക്ക് ബിരുദവും 727 പേര്‍ക്ക് ബിരുദാനന്തര ബിരുദവും 58 പേര്‍ക്ക് പിഎച്ച്ഡി ബിരുദവും 25 പേര്‍ക്ക് പിജി ഡിപ്ലോമാ ബിരുദവും നല്‍കും. പരമ്പരാഗത വേഷത്തിലാണ് വിശിഷ്ടാതിഥികളും വിദ്യാര്‍ത്ഥികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുക്കുന്നത്.
വെള്ള നിറത്തിലുള്ള വേഷമാണ് ധരിക്കുക. മുണ്ട്, പാന്റ്, പൈജാമ, കുര്‍ത്ത, ചുരിദാര്‍, സാരി എന്നിവ ധരിക്കാം. ഇതിന് പുറമെ ഷാളുമുണ്ടാകും. വിവിധ നിറങ്ങളിലുള്ള ഷാളുകളാണ് ഒരുക്കിയിട്ടുള്ളത്. വിദ്യാര്‍ത്ഥികള്‍, വിശിഷ്ടാതിഥികള്‍, ഡീനുമാര്‍, സര്‍വകലാശാലയുടെ കോര്‍ട്ട്, എക്്‌സിക്യുട്ടീവ് കൗണ്‍സില്‍, അക്കാദമിക് കമ്മറ്റി അംഗങ്ങള്‍, ഡീനുമാര്‍, സ്റ്റാറ്റിയൂട്ടറി ഓഫീസര്‍മാര്‍, വകുപ്പ് അധ്യക്ഷന്മാര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ വെവ്വേറെ നിറത്തിലുള്ള ഷാളുകളാണ് അണിയുക.
വിവിധ പഠന വകുപ്പുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡ് മെഡല്‍ നല്‍കും. എല്‍ഫ നഷീദ (ലിംഗ്വിസ്റ്റിക്‌സ്), അശ്വതി എ.പി. (മാത്തമാറ്റിക്‌സ്), അഞ്ജന പി.എസ് (മാനേജ്‌മെന്റ് സ്റ്റഡീസ്), അനില വി (കൊമേഴ്സ് ആന്റ് ഇന്റര്‍നാഷണല്‍ ബിസിനസ്), സദി അനുഗ്ന റാവു (പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് പോളിസി സ്റ്റഡീസ്) എന്നീ വിദ്യാര്‍ത്ഥികള്‍ക്കാണ് മെഡല്‍ നല്‍കുന്നത്.
പരിപാടിയുടെ വിജയത്തിനായി വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. വിന്‍സെന്റ് മാത്യുവിന്റെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തനം നടത്തിവരികയാണ്. ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് സർവകലാശാല അധികൃതർ കാസർകോട് പ്രസ്‌ക്ലബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ്, ഡീന്‍ അക്കാദമിക് പ്രൊഫ. അമൃത് ജി കുമാര്‍, ഡീന്‍ സ്റ്റുഡന്റ്‌സ് വെല്‍ഫെയര്‍ പ്രൊഫ. രാജേന്ദ്ര പിലാങ്കട്ട, പബ്ലിസിറ്റി ആന്റ് മീഡിയ കമ്മറ്റി ചെയര്‍മാന്‍ പ്രൊഫ. മനു, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ കെ. സുജിത് തുടങ്ങിയവര്‍ വാർത്താ സമ്മേളനത്തിൽപങ്കെടുത്തു.
0 Comments