NEWS UPDATE

6/recent/ticker-posts

അന്താരാഷ്ട്ര വനിതാ ദിനം: വിവിധ മേഖകളിൽ ശ്രദ്ധേയരായ വ്യക്തികൾക്ക് നാരീശക്തി പുരസ്കാരം നൽകി കാഞ്ഞങ്ങാട് സുൽത്താൻ ഡയമൺഡ്സ് & ഗോൾഡ് ആദരിച്ചു.

 സുൽത്താൻ ഡയമണ്ട്സ് ആന്റ് ഗോൾഡ് കാഞ്ഞങ്ങാട് ബ്രാഞ്ച് വർഷം തോറും നൽകി വരാറുളള നാരീശക്തി പുരസ്ക്കാരം അന്താരാഷ്ട്ര വനിതാ ദിനത്തിൽ സമൂഹത്തിലെ വിവിധമേഖലകളിൽ പ്രാഗൽഭ്യം തെളിയച്ച 4 വനിതകളെ പുരസ്കാരം നൽകി ആദരിച്ചു.കാഞ്ഞങ്ങാട് ദുർഗ്ഗാ ഹയർസെക്കണ്ടറി സ്കൂൾ അദ്ധ്യാപികയും കവിയത്രിയും എണ്ണമറ്റ സിനിമകളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത സി.പി.ശുഭ,കഠിനമായ പരിശ്രമത്തിലൂടെ യാത്രാ ബസ്സിൽ ജില്ലയിൽ തന്നെ ആദ്യ വനിതാ ബസ് ഡ്രൈവറായി തിളങ്ങി നാടിന്റെ പ്രിയങ്കരിയായി മാറിയ കരിച്ചേരി തൊട്ടിയിലെ കെ.ആർ.ആതിര, പ്രശസ്ത ഡയറ്റീഷ്യനും വെയിറ്റ് ലോസ് സ്പെഷ്യലിസ്റ്റുമായ ശ്രീലക്ഷ്മി പുറവങ്കര,അശരണർക്കും ആലംബഹീനർക്കും ആശ്വാസം പകരുന്ന മടിക്കൈ മലപ്പച്ചേരിയിൽ പ്രവർത്തിക്കുന്ന ന്യൂ മലബാർ പുനരധിവാസ കേന്ദ്രം ട്രസ്റ്റി സുസ്മിത എം.ചാക്കോ എന്നിവരെയാണ് ഹൃദ്യമായ ചടങ്ങിൽ പൂച്ചെണ്ടുകളും പൊന്നാടകളും നാരീശക്തി പുരസ്കാരങ്ങളും നൽകി ആദരിച്ചത്.സുൽത്താൻ ഡയമണ്ട്സ് ആൻ്റ് ഗോൾഡ് കാഞ്ഞങ്ങാട് ബ്രാഞ്ച് മാനേജർ ടി.എം.റിയാസ്, സെയിൽസ് മാനേജർ നിധിൻ മനോഹരൻ,മാർക്കറ്റിംഗ് മാനേജർ അബ്ദുൾ റഹിമാൻ ആരിക്കോടി, ഫ്ലോർ മാനേജർ ഇക്ബാൽ എന്നിവരും സ്റ്റാഫ് അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

Post a Comment

0 Comments