മദ്യവും മയക്കുമരുന്നുൾപെടെയുള്ള വിപത്തുകൾ സമൂഹത്തിന്റെ സ്വൈരം കെടുത്തുന്ന വർത്തമാന കാലത്ത് ജാഗ്രതയോടെ പ്രതികരിക്കാൻ വനിതാ കൂട്ടായ്മകൾക്ക് സാധിക്കണമെന്ന് കസ്തൂർബാ ഗാന്ധി ദർശൻ വേദി സംസ്ഥാനദ്ധ്യക്ഷ ഡോ.പി.വി. പുഷ്പജ.
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കസ്തൂർബാ ഗാന്ധി ദർശൻ വേദിയും പിലിക്കോട് കണ്ണങ്കെ ജനത ലൈബ്രറി വനിതാവേദിയും ചേർന്നു സംഘടിപ്പിച്ച ലഹരി വിരുദ്ധ കൂട്ടായ്മയും ആദരസമ്മേളവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പുഷ്പജ ടീച്ചർ.
സഹകാരി എന്ന നിലയിലും പൊതുപ്രവർത്തന രംഗത്തും ധീരയായി ഇടപെട്ട ശ്രീമതി ഒ.കെ.നാരായണിക്ക് 'കർമ ശ്രേഷ്ഠ പുരസ്ക്കാരവും നാലുപതിറ്റാണ്ടിലേറെക്കാലമായി സംഗീത വേദികളിലെ നിറസാന്നിധ്യമായ ഭാർഗവി പിലിക്കോടിന്
'ഉപാസനാ പുരസ്കാര' വും നൽകി ആദരിച്ചു.
കെ.പ്രമീള ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.
ഇന്ത്യൻ നേഷനൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് എം.പി. മനോഹരൻ മുഖ്യ പ്രഭാഷണം നടത്തി.
രാഘവൻ കുളങ്ങര, പി.കെ.രഘുനാഥ്, ഇ.വി. പത്മനാഭൻ മാസ്റ്റർ, ശ്രീജ.പി.പി, ലീന സുനിൽ, സജിനി. കണ്ണങ്കെ, യശോദ രവി,
0 Comments