NEWS UPDATE

6/recent/ticker-posts

കെ.വി.കുമാരൻ വിവർത്തനം ചെയ്തപുസ്തകങ്ങൾ പ്രകാശനം ചെയ്തു.


കാസർകോട്: പ്രശസ്ത കന്നഡ സാഹിത്യകാരൻ ഡോ.ബി. പ്രഭാകര ശിശില എഴുതി, കെ.വി.കുമാരൻ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ചിന്താഗ്നി(നോവൽ), കർണാടകത്തിലെ കർഷക പോരാട്ടങ്ങൾ(ചരിത്രം) എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. 
കാസർകോട് ജില്ലാ ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി പി.ദാമോദരൻ അധ്യക്ഷനായിരുന്നു. ചരിത്രകാരൻ ഡോ.സി.ബാലൻ, ഡോ.രാധാകൃഷ്ണ ബെള്ളൂറു എന്നിവർ യഥാക്രമം രവീന്ദ്രൻ പാടി, രാധാകൃഷ്ണ കെ.ഉളിയത്തടുക്ക എന്നിവർക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. 
ഗ്രന്ഥകർത്താവിനെ കാർത്തിക് പഡ്രെ പരിചയപ്പെടുത്തി. പ്രഭാകര ശിശില എഴുത്തനുഭവങ്ങൾ പങ്കുവെച്ചു
കെ.വി.കുമാരൻ സ്വാഗതവും ബാലകൃഷ്ണൻ ചെർക്കള നന്ദിയും പറഞ്ഞു.
#

Post a Comment

0 Comments