കാഞ്ഞങ്ങാട് : ക്ഷേത്രം എന്നത് നമ്മുടെ സാംസ്കാരിക പൈതൃകത്തിൻ്റെയും വിശ്വാസത്തിന്റെയും കേന്ദ്രമാണെന്ന് സിനിമാതാരം ഉണ്ണിരാജ് ചെറുവത്തൂർ അഭിപ്രായപ്പെട്ടു.
പെരളത്ത് വയൽ അരയാൽ കീഴിൽ ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനത്തെ പുന:പ്രതിഷ്ഠ കലശോത്സവത്തിന്റെ ആഘോഷ കമ്മിറ്റി രൂപീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .
പുന:പ്രതിഷ്ഠകലശോത്സവത്തിന്റെ ആദ്യ ഫണ്ട് പി.ജി. ബി വെജിറ്റബിൾസ് ഉടമ സഞ്ജു,തരുൺ വടക്കിനി എന്നിവരിൽ നിന്നും സ്വീകരിച്ച് ഉണ്ണിരാജ് ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ നിർമ്മാണ കമ്മിറ്റി ചെയർമാൻ സരസൻ പുതിയപുര അധ്യക്ഷത വഹിച്ചു.
വാർഡ് അംഗം എം.വി. നാരായണൻ
വിവിധ ക്ഷേത്ര കമ്മിറ്റികളുടെ ഭാരവാഹികളായ നാരായണൻ, കെ വി കുഞ്ഞമ്പു,രഘു വെളിച്ചപ്പാടൻ,
ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ഹരീഷ് ആനവാതുക്കൽ, ബാലഗോപാലൻ പെരളത്ത്,മധു വടക്കിനിയിൽ ,നിർമ്മാണ കമ്മിറ്റി ഭാരവാഹികളായ പി പി മോഹൻ ദാസ്,സി.പി ഉണ്ണികൃഷ്ണൻ നായർ,പി പി ജനാർദ്ദനൻ നായർ,ടി.ബിന്ദു,പ്രദീപ് പണിക്കർ,എൻ വി അശോകൻ,കേളു മേസ്തിരി ,രഞ്ജിത്ത് പുതിയ പുരയിൽ തുടങ്ങിയവർ സംസാരിച്ചു.
ആഘോഷ കമ്മിറ്റി ചെയർമാനായി പി പി ജനാർദ്ദനൻ നായരെയും,ജനറൽ കൺവീനറായി പി മോഹൻ ദാസിനെയും,ട്രഷററായി പി പി രാധാകൃഷ്ണൻ നായരെയും യോഗം തെരഞ്ഞെടുത്തു.ആഘോഷത്തിൻ്റെ നടത്തിപ്പിനായി വിപുലമായ സബ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
0 Comments